play-sharp-fill
“വയസന്മാർക്കിടയിൽ നുഴഞ്ഞുകയറി ഒരു യുവാവ്”; ഇത് മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സ്;  അവിശ്വസനീയമെന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കോളേജ് റീ യൂണിയൻ ചിത്രം

“വയസന്മാർക്കിടയിൽ നുഴഞ്ഞുകയറി ഒരു യുവാവ്”; ഇത് മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സ്; അവിശ്വസനീയമെന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കോളേജ് റീ യൂണിയൻ ചിത്രം

സ്വന്തം ലേഖകൻ
പ്രായം വെറും നമ്പറാണെന്ന് ആവര്‍ത്തിക്കുന്ന നടൻ. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്.

എഴുപത് പിന്നിട്ട് നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. പുതിയ തലമുറയെയും അസുയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരം​ഗമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുഡന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ എത്തുകയും ചെയ്തു.

കോളേജിൽ നടന്ന റീ യൂണിയൻ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവർ പങ്കുവച്ചു.