video
play-sharp-fill
സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത ; 56 ൽ നിന്ന് 57 ലേയ്ക്ക് ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തും ; പുതിയ സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത ; 56 ൽ നിന്ന് 57 ലേയ്ക്ക് ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തും ; പുതിയ സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കേരള സർക്കാർ ആലോചിക്കുന്നു. ഇതൊരു പുതിയ തുടക്കമാവും. സർക്കാർ ജീവനക്കാർ 56 വയസ്സില്‍ വിരമിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നിലവില്‍ 57 വയസ്സിലേക്ക് പ്രായം ഉയർത്താനാണ് കേരള സർക്കാർ പദ്ധതിയിടുന്നത്. ഇത് സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസമേകുന്ന വാർത്തയാണ്. ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ വിരമിക്കല്‍ പ്രായം 60 വയസ്സാണ്.

കേരളത്തില്‍ നേരത്തെ 55 വയസ്സിലായിരുന്നു സർക്കാർ ജീവനക്കാർ വിരമിച്ചിരുന്നത്.. എന്നാല്‍ 2011- 2016 ല്‍ ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ് 55 വയസ്സില്‍ നിന്ന് വിരമിക്കല്‍ പ്രായം 56 ലേക്ക് ഉയർത്തിയിരുന്നത്. നിലവില്‍ 10 വർഷത്തോളമായി പെൻഷൻ പ്രായത്തിന് യാതൊരു മാറ്റവുമില്ല. പെൻഷൻ പ്രായം ഉയർത്തുന്നതിനായി നിലവില്‍ വിവിധ സർക്കാർ പങ്കാളികള്‍ തമ്മിലുള്ള ചർച്ചകള്‍ നടന്നു വരുന്നുണ്ട്. പുതിയ തീരുമാനം അടുത്ത വർഷമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതായത് പുതിയ സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഫെബ്രുവരിയില്‍ കേരള സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഈ വിവരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.