ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിച്ചു; കുമളിയില്‍ റിട്ട. എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് തന്ത്രപൂർവ്വം പിടികൂടിയത് പതിനെട്ടേകാല്‍ കിലോ കഞ്ചാവ്; ആന്ധ്രായിൽ നിന്നും കാറില്‍ കഞ്ചാവ്  കടത്തിക്കൊണ്ടു വന്ന രണ്ട് പേർ അറസ്റ്റിൽ

ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിച്ചു; കുമളിയില്‍ റിട്ട. എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് തന്ത്രപൂർവ്വം പിടികൂടിയത് പതിനെട്ടേകാല്‍ കിലോ കഞ്ചാവ്; ആന്ധ്രായിൽ നിന്നും കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന രണ്ട് പേർ അറസ്റ്റിൽ

കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ വിരമിച്ച എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് കഞ്ചാവ് പിടികൂടി.

വിരമിച്ച എസ് ഐ ഈപ്പൻ്റെ വീടിനു താഴ് ഭാഗത്തെ പുരയിടത്തില്‍ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്.
ആന്ധ്രയില്‍നിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥലം ഉടമയായ മുൻ എസ്‌ഐ ഈപ്പൻ വർഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച്‌ വരുകയാണ്. എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കാറില്‍ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാല്‍ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പോലീസും ചേർന്ന് കഞ്ചാവ് പിടികൂടിയത്. കേസില്‍ കുമളി ഒന്നാം മൈല്‍ വാഴക്കുന്നത്ത് വീട്ടില്‍ മുഹമ്മദ്‌ ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈല്‍ സ്വദേശി ഇടത്തുകുന്നേല്‍ നഹാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മഫ്തിയില്‍ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്.
കുമളിയിലെത്തിച്ച്‌ ചില്ലറ വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളായി ഇവർ ഇത്തരത്തില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.