മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; റിട്ട. ഡിവൈ.എസ്.പി അറസ്റ്റിൽ; ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ് 144.5 ഗ്രാം പണയംവെച്ചാണ് തട്ടിപ്പ് നടത്തിയത്
സ്വന്തം ലേഖകൻ
കൊടകര: മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി അറസ്റ്റിൽ. പോട്ട കാട്ടുമറ്റത്തില്‍ വിജയന്‍ (68) ആണ് അറസ്റ്റിലായത്.
2022 ഏപ്രിലില്‍ കൊടകര ഫാര്‍മേഴ്‌സ് ബാങ്കില്‍ 144.5 ഗ്രാം സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 5.48 ലക്ഷം രൂപ വാങ്ങുകയും പിന്നീട് രണ്ടുതവണ പണയം പുതുക്കുകയും ചെയ്തിരുന്നു.
ബാങ്ക് അധികൃതരുടെ പരിശോധനയില്‍ പണയ ഉരുപ്പടിക്ക് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 2011ലാണ് ഇയാള്‍ വിരമിച്ചത്.
Third Eye News Live
0