കുമ്മനം തസ്കിയ തഹ്ഫീളുൽ ഖുർആനിൽ നിന്നും ഹിഫ്ള് പൂർത്തീകരിച്ച മുഹമ്മദ് അനസ്ബിൻ ജബ്ബാർ ഏറ്റുമാനൂരിനും ഉമർ മുഖത്താർ ബിൻ സഫർ കുമ്മനത്തിനുമുള്ള സ്നേഹാദരവ് ഇന്ന്; ആദരവ് നടത്തുന്നത് കുമ്മനം തബ്ലീഗ് ഇസ്ലാം മസ്ജിദിന്റെയും എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ
കോട്ടയം: കുമ്മനം തബ്ലീഗ് ഇസ്ലാം മസ്ജിദിന്റെയും എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കുമ്മനം തസ്കിയ തഹ്ഫീളുൽ ഖുർആനിൽ നിന്നും വിശുദ്ധ ഖുർആൻ പൂർത്തീകരിച്ച മുഹമ്മദ് അനസ്ബിൻ ജബ്ബാർ ഏറ്റുമാനൂരിനും ഉമർ മുഖത്താർ ബിൻ സഫർ കുമ്മനത്തിനും ഉള്ള ആദരവ് നടത്തുന്നു.
സ്നേഹാദരവ് ഇന്ന് (2024 സെപ്റ്റംബർ 28 ശനി) മഗ്രിബ് നമസ്കാരാനന്തരം തബ്ലീഗുൽ ഇസ്ലാം മസ്ജിദിൽ വച്ചാണ് നടത്തുന്നത്.
മുഹമ്മദ് ഷഫീഖ് മൗലവി ഫാളിൽ മന്നാനി ( ചീഫ് ഇമാം താഴത്തങ്ങാടി ജുമാ മസ്ജിദ് ), മുഹമ്മദ് ഷാഫി മൗലവി നജ്മി നദ്‌വി ( ചീഫ് ഇമാം കുമ്മനം മുസ്ലിം ജമാഅത്ത് ), അൽ ഹാഫിസ് താഹ മൗലവി അൽ ഹസനി ( ഇമാം തിരുനക്കര പുത്തംപള്ളി കോട്ടയം ) തുടങ്ങിയവർ പങ്കെടുക്കുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0