തീരദേശ പരിപാലന നിയമം ലംഘിച്ച്  റിസോർട്ട് നിർമ്മാണം; അനധികൃതമായി അനുമതി കൊടുത്ത്  നിർമിച്ച റിസോർട്ടിന്റെ രേഖകൾ കോട്ടയം വിജിലൻസ് പിടിച്ചെടുത്തു.

തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോർട്ട് നിർമ്മാണം; അനധികൃതമായി അനുമതി കൊടുത്ത് നിർമിച്ച റിസോർട്ടിന്റെ രേഖകൾ കോട്ടയം വിജിലൻസ് പിടിച്ചെടുത്തു.

കോട്ടയം: വൈക്കം ചെമ്പിൽ പൂത്താേട്ടയ്ക്ക് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത റിസോർട്ടിൽ വിജിലൻസ് റെയ്ഡ്.

ചെമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കാട്ടിക്കുന്ന് ” ഭാഗത്ത് ഇടപ്പള്ളി മാങ്കലം കാക്കമുട്ടുങ്കൽ ജോസ്, റോസ്ലിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതും മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളതും ആറിന് 34 മീറ്റർ മാത്രം ദൂരപരിധിയിൽ CRZ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഗ്രീൻ ഐലൻഡ് റിസോർട്ട് എന്ന പേരിൽ റിസോർട്ട് പണിയുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

തീരദേശത്ത് നിന്ന് 50 മീറ്റർ വിട്ട് വേണം കെട്ടിടങ്ങൾ നിർമ്മിക്കാൻ എന്നിരിക്കെ നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ കെട്ടിട നിർമ്മാണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന് നിലവിലെ പഞ്ചായത്ത് സെക്രട്ടറി ജ്യോതി ലക്ഷ്മി കെട്ടിടം പണി അനധികൃതമാണെന് കാണിച്ച് സ്റ്റോപ്പ് മെമ്മോ ഇഷ്യു ചെയ്തിരുന്നുവെങ്കിലും കെട്ടിട ഉടമകൾ കെട്ടിടത്തിന്റെ പണികൾ തുടർന്നു.
റിസോർട്ട് പണിയുന്നത് മുൻപിരുന്ന ചെറിയ കെട്ടിടത്തിന്റെ സ്ഥാനത്ത് റിസോർട്ട് പണിയുന്നതിനുള്ള പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ച് പഞ്ചായത്ത് സെക്രട്ടി ഓവർസിയർ , എഞ്ചിനീയർ തുടങ്ങിയവർക്ക് കൈക്കൂലി നൽകി തീരദേശ നിയമങ്ങൾ പാലിക്കാതെ അനധികൃതമായി പെർമ്മിറ്റ് വാങ്ങുകയും കെട്ടിടം പണിയുകയുമായിരുന്നു.

500 sq.മീ വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിച്ചിരിന്നുന്നത്. പരിശോധനയിൽ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോർട്ട് നിർമ്മാണം നടത്തിയെന്നത് കണ്ടെത്തി.

തീരദേശ പരിപാലന ചട്ടത്തിൽ ഉൾപ്പെട്ടതാണ് സ്ഥലം. അതുകൊണ്ട് തന്നെ ഇവിടെ കെട്ടിട നിർമ്മാണത്തിന് ലൈസൻസ് നൽകാൻ പാടുള്ളതല്ല. വ്യക്തമായ പരിശോധന നടത്താതെയാണ് ചെമ്പ് പഞ്ചായത്തിൽ നിന്ന് നിർമ്മാണാനുമതി നൽകിയതെന്നും വിജിലൻസ് വ്യക്തമാക്കി.

100 sq.മീ വിസ്തീർണ്ണമുള്ള കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ സ്ഥല ഉടമ 386sq.മീ കൂട്ടി അധികരിച്ച് കെട്ടിടം നിർമ്മിച്ച് തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിയുകയായിരുന്നു.

കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം സി ഐ അൻസിൽ ഇ എസ് , എസ് ഐമാരായ ജയ്മോൻ വി എം , പ്രസാദ് എ എസ് ഐ മാരായ രഞ്ജിനി കെ പി സി പി ഒ അരുൺ ബാബു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.