ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍;എല്ലാം ജനങ്ങള്‍ക്കറിയാംമെന്ന് ഇ.പി മാധ്യമങ്ങളോട്

ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍;എല്ലാം ജനങ്ങള്‍ക്കറിയാംമെന്ന് ഇ.പി മാധ്യമങ്ങളോട്

സ്വന്തം ലേഖകൻ

കണ്ണൂർ :ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും. വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം’. ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു

കെഎസ്ടിഎ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇ. പി ജയരാജന്‍. പരിപാടിക്കിടെ വിവാദങ്ങളോടുള്ള പരസ്യമായ ചോദ്യത്തിന് മൗനം പാലിക്കുകയാണ് ഇ.പി ചെയ്യ്‌തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group