ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റം; സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റം; സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

സ്വന്തം ലേഖിക

തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് തലപ്പത്ത് കാര്യമായ അഴിച്ച്‌ പണിയുണ്ടാകും.

ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് എഡിജിപിമാര്‍ക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

കെ പത്മകുമാര്‍, എസ് ആനന്ദ കൃഷ്ണന്‍, നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവര്‍ ഓരോരുത്തരായി ഡിജിപിമാരാകും.

ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും.

ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമന്‍, അനൂപ് ജോണ്‍ കുരുവിള എന്നിവര്‍ ജനുവരിയില്‍ ഐജിമാരാകും.