video
play-sharp-fill
റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം; ഒരാൾ അറസ്റ്റിലായതിന് പിന്നാലെ സംഘത്തിലെ മറ്റു മൂന്ന് പേർ കീഴടങ്ങി

റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം; ഒരാൾ അറസ്റ്റിലായതിന് പിന്നാലെ സംഘത്തിലെ മറ്റു മൂന്ന് പേർ കീഴടങ്ങി

ഇടുക്കി: റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി. മുറിഞ്ഞപുഴ വനം വകുപ്പ് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്.

ജനുവരി 13ന് പെരുവന്താനം പുറക്കയംവടകര വീട്ടിൽ ഡൊമനിക് ജോസഫ് (53) നാടൻ തോക്കുമായി അറസ്റ്റിലായിരുന്നു.

വനം വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽ പെട്ട മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാല് പേരാണ് അതിക്രമിച്ച് കടന്ന് നായാട്ടിനു ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുപ്രതികളായ മാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം, സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം, സനീഷ്, തങ്കമണി എന്നിവരാണ് മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ കുമാറിന് മുമ്പിൽ കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.