റിസർവ് ബാങ്കിന്റെ വൻ പ്രഖ്യാപനം : പലിശ നിരക്ക് പോയിന്റ് 35 ശതമാന0  കുറച്ചു , ഭവന വായ്പാ നിരക്കും കുറയും

റിസർവ് ബാങ്കിന്റെ വൻ പ്രഖ്യാപനം : പലിശ നിരക്ക് പോയിന്റ് 35 ശതമാന0 കുറച്ചു , ഭവന വായ്പാ നിരക്കും കുറയും

സ്വന്തം ലേഖകൻ

ന്യുഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കിൽ 35 പോയിന്റ് കുറച്ച് 5.75% ൽനിന്ന് 5.40% ആക്കി. റിവേഴ്സ് റിപ്പോ നിരക്ക് 5.50% ൽ നിന്ന് 5.15% ആയും കുറച്ചിട്ടുണ്ട്. വിപണിയെ ശക്തിപ്പെടുത്തുന്നതിനും വ്യയം ഊർജിതപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമാണിത്.

2019-20 വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ചാ ലക്ഷ്യം 7 ശതമാനത്തിൽ നിന്ന് 6.9% ആയി കുറച്ചു. കാർഷിക ഉത്പാദന, നിർമ്മാണ മേഖലയിൽ ഇന്ത്യൻ വിപണി വലിയ മാന്ദ്യം നേരിടുന്നുണ്ടെന്ന് റിസർവ് ബാങ്ക് യോഗം വിലയിരുത്തി. രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചിട്ടുണ്ട്. ബോർഡിലെ ആറംഗങ്ങളിൽ നാലു പേർ 35 പോയിന്റ് പലിശ ഇളവ് നിർദേശിച്ചപ്പോൾ രണ്ടുപേർ 25 പോയിന്റാണ് നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം നടത്തുന്ന നാലാമത്തെ നിരക്ക് ഇളവാണിത്. ഇതുവരെ 110 പോയിന്റ് ഇളവാണ് റിപ്പോ നിരക്കിൽ ആർ.ബി.ഐ ഈ വർഷം നൽകിയത്. ഇതോടെ ഇടപാടുകാർക്കും വലിയ തോതിൽ പലിശ ഇളവ് നൽകാൻ ബാങ്കുകളും നിർബന്ധിതരായിരിക്കുകയാണ്. ഭവന, വാഹന, ഉപഭോക്തൃ വായ്പകൾക്കുള്ള പലിശ നിരക്ക് കുറയും. ഇഎംഐ നിരക്കിലും കുറവ് വരും.