play-sharp-fill
കോട്ടയം ചെമ്പ് പഞ്ചായത്തിൽ കാൽ വഴുതി കിണറ്റിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച കെ.കെ.കൃഷ്ണകുമാറിനെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി അനുമോദിച്ചു

കോട്ടയം ചെമ്പ് പഞ്ചായത്തിൽ കാൽ വഴുതി കിണറ്റിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച കെ.കെ.കൃഷ്ണകുമാറിനെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി അനുമോദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്ത് വീട്ടുമുറ്റത്തെ താഴ്ചയുള്ള കിണറ്റിൽ കാൽ വഴുതി വീണ 79 വയസ്സുള്ള വൃദ്ധയെ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി സ്വജീവൻ പണയം വെച്ച് ഫയർഫോഴ്സ് എത്തുന്നത് വരെ കയ്യിൽ താങ്ങി നിർത്തി ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാറിനെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്തെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി അനുമോദിച്ചു . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ മൊമെൻ്റോ നൽകിയും സംസ്ഥാന ജനറൽ സെക്രട്ടറി ജിൻ്റോടോമി ഷാൾ അണിയിച്ചും അനുമോദിച്ചു.

ആപത്ത് ഘട്ടങ്ങളിൽ ഒരു പൊതുപ്രവർത്തകൻ എങ്ങനെ ഇടപെടണം എന്നതിന് ഉത്തമ ഉദാഹരണവും, ധീരതയുടെ പ്രതീകമായി നാടിൻെറ യശസ്സ് ഉയർത്തുകയും ചെയ്ത് മാതൃകയായ പൊതുപ്രവർത്തകനാണ് കൃഷ്ണകുമാറെന്ന് ജില്ലാ പ്രസിഡൻ്റ് ഗൗരിശങ്കർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വൈസ് പ്രസിഡന്റ് മോനുഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനൂപ്.വി, യദു.സി.നായർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ രാഹുൽ പൊക്കനേഴത്ത്, സീതുശശിധരൻ, സേവാദൾ നിയോജക മണ്ഡലം സെക്രട്ടറി അമൽരാജ്, കോൺഗ്രസ് നേതാക്കളായ കെ.കെ.ഷാജി, ബി.ചന്ദ്രശേഖരൻ, എസ്.ജയപ്രകാശ്, ഷാജിപുഴവേലിൽ, ടി.വി.മനോജ്, ബേബിമണിയമ്പുറം തുടങ്ങിയവർ പങ്കെടുത്തു.