play-sharp-fill
ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങുമോ… അടിയൊഴുക്ക് കുറഞ്ഞു ; അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും

ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങുമോ… അടിയൊഴുക്ക് കുറഞ്ഞു ; അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും

സ്വന്തം ലേഖകൻ

കാസര്‍കോട്: കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് പരിശോധിക്കും. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിരൂരടക്കമുള്ള തീരദേശ കർണാടകയിലെ മേഖലയിൽ ഓറഞ്ച് അലർട്ടാണ്. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ തെരച്ചിലിനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.