play-sharp-fill
കിണറ്റില്‍ വീണ മൂന്ന് വയസുകാരിക്ക് രക്ഷയായി അമ്മൂമ്മ; കുഞ്ഞിനേയും എടുത്തുകൊണ്ട് പൈപ്പിൽ പിടിച്ചു നിന്നു; 30 അടി താള്ചയുള്ള കിണറില്‍ നിന്ന് അ​ഗ്നി രക്ഷാ സേനയാണ് ഇരുവരേയും പുറത്തെത്തിച്ചു

കിണറ്റില്‍ വീണ മൂന്ന് വയസുകാരിക്ക് രക്ഷയായി അമ്മൂമ്മ; കുഞ്ഞിനേയും എടുത്തുകൊണ്ട് പൈപ്പിൽ പിടിച്ചു നിന്നു; 30 അടി താള്ചയുള്ള കിണറില്‍ നിന്ന് അ​ഗ്നി രക്ഷാ സേനയാണ് ഇരുവരേയും പുറത്തെത്തിച്ചു

സ്വന്തം ലേഖിക
കാസര്‍കോട്; കിണറ്റില്‍ വീണ മൂന്ന് വയസുകാരിക്ക് രക്ഷയായി അമ്മൂമ്മ. പേരക്കുട്ടി വീഴുന്നതു കണ്ട് അമ്മൂമ്മയും കിണറ്റിലേക്ക് ചാടുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിനേയും എടുത്തുകൊണ്ട് മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു നിന്നു. രാജപുരം കള്ളാര്‍ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. 30 അടി താള്ചയുള്ള ചതുര കിണറില്‍ നിന്ന് അ​ഗ്നി രക്ഷാ സേനയാണ് ഇരുവരേയും പുറത്തെത്തിച്ചത്.

അമ്മൂമ്മ ലീലാമ്മ പേരക്കുട്ടിയായ 3 വയസ്സുകാരി റെയ്ച്ചലുമായി അയല്‍പകത്തെ വീട്ടില്‍ പോയതായിരുന്നു. വീട്ടുകാരുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ‍ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇതു കണ്ട ലീലാമ്മ ഉടനെ പിറകെ ചാടി. കുഞ്ഞിനെയും എടുത്തുകൊണ്ട് അ​ഗ്നി രക്ഷാ സേന വരുന്നതുവരെ മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റില്‍ എട്ട് അടി വെള്ളമുണ്ടായതിനാല്‍ അമ്മൂമ്മയ്ക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചി‌ല്ല. റെസ്ക്യൂ നെറ്റ് വഴിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫിസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.