മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ചുമത്താനാകില്ല; നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകും; ഹര്‍ജി തള്ളി സുപ്രീം കോടതി; ഭൂരിപക്ഷ വിധിക്കൊപ്പം  പ്രത്യേക വിധി എഴുതി ജസ്റ്റിസ് ബി വി നാഗരത്ന

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ചുമത്താനാകില്ല; നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകും; ഹര്‍ജി തള്ളി സുപ്രീം കോടതി; ഭൂരിപക്ഷ വിധിക്കൊപ്പം പ്രത്യേക വിധി എഴുതി ജസ്റ്റിസ് ബി വി നാഗരത്ന

സ്വന്തം ലേഖിക

ന്യൂഡൽഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങലിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ചുമത്താനാകില്ലെന്ന് സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു.

നിലവില്‍ ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ മതിയാകും. പൗരന്‍റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവകാശ ലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് ഭരണഘടന ലംഘനമാണ്. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്ന പ്രത്യേക വിധിന്യായം എഴുതി. വിധിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്നു.

ഇന്ത്യ പോലുള്ള ഒരു പാര്‍ലമെന്‍ററി ഡെമോക്രസിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമായ അവകാശമാണ്. പൗരന്മാര്‍ക്ക് അവകാശവും അതുപോലെ കടമകളമുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാനുള്ള ചുമതലയും പൗരന്മാര്‍ക്കുണ്ട്.

ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന ഭൂരിപക്ഷ വിധിയോട് യോജിക്കുന്നുവെന്നും ജസ്റ്റിസ് നാഗരത്ന വിധിന്യായത്തില്‍ വ്യക്തമാക്കി.