രഞ്​ജിത്  വധം; കൊലയാളി സംഘത്തിലെ ഒരാള്‍ ബംഗളൂരുവില്‍ പിടിയിലായെന്ന്​ സൂചന

രഞ്​ജിത് വധം; കൊലയാളി സംഘത്തിലെ ഒരാള്‍ ബംഗളൂരുവില്‍ പിടിയിലായെന്ന്​ സൂചന

സ്വന്തം ലേഖകൻ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവ് അഡ്വ. രഞ്​ജിത് ശ്രീനിവാസ​നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൊലയാളി സംഘത്തിലെ ഒരാള്‍ ബംഗളൂരുവില്‍ പിടിയിലായെന്ന്​ സൂചന.

ആലപ്പുഴ വെള്ള​ക്കിണര്‍ സ്വദേശിയായ എസ്​.ഡി.പി.ഐ പ്രവര്‍ത്തകനാണ് ​പിടിയിലായതെന്നാണ്​ വിവരം.

ഒരാഴ്​ച പിന്നിട്ടിട്ടതോടെയാണ്​ ആറ്​ ബൈക്കിലായി സഞ്ചരിച്ച 12 പേരില്‍ ഒരാ​ളെ അന്വേഷണസംഘത്തിന്​ പിടികൂടാനായത്​. കസ്​റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്​തുവരുകയാണ്​. ഇതോടെ, ഒളിവിലായ മറ്റ്​ പ്രതികളെക്കുറിച്ച്‌​ സൂചനകിട്ടുമെന്ന പ്രതീക്ഷയിലാണ്​ അന്വേഷണസംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തി കൃത്യം നടത്തിയശേഷം പ്രതികള്‍ കേരളത്തിന്​ പുറത്തുപോയെന്നാണ്​ അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍.

തുടര്‍ന്ന്​ തമിഴ്​നാട്​, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുന്ന സംഘത്തിന്‍റെ വലയിലാണ്​ ഇയാള്‍ കുടുങ്ങിയത്​.

പ്രതികളെ​ പ്രാദേശികമായി സഹായിച്ചവരടക്കമുള്ളവരെയാണ്​ നേരത്തേ പിടികൂടിയിരുന്നത്​.