play-sharp-fill
സൗജന്യ സുരക്ഷ നല്‍കേണ്ടതില്ല;  മതപരമായ ചടങ്ങുകള്‍ക്കുള്ള പൊലീസ് സുരക്ഷയ്ക്ക് പണം വാങ്ങണം;  ശുപാര്‍ശ സര്‍ക്കാരിലേക്ക്

സൗജന്യ സുരക്ഷ നല്‍കേണ്ടതില്ല; മതപരമായ ചടങ്ങുകള്‍ക്കുള്ള പൊലീസ് സുരക്ഷയ്ക്ക് പണം വാങ്ങണം; ശുപാര്‍ശ സര്‍ക്കാരിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ഇനി സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന നിലപാടിലേക്ക് പൊലീസ്.

ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. ഏറെ കാലമായി ഇക്കാര്യത്തില്‍ പൊലീസിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തില്‍ ശുപാര്‍ശക്ക് ധാരണയായത്.
ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാര്‍ശ.

മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി. പലപ്പോഴും സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്കയച്ചിരുന്നത്.