സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ഇനി മുതൽ ആന വേണ്ട, മതപരമായ ചടങ്ങുകൾക്ക് മാത്രം: എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകാൻ പാടില്ല. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകളുടെ സമീപത്ത് നിന്ന് 10 മീറ്ററെങ്കിലും അകലത്തില്‍ നിര്‍ത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാട്ടാനകളെ നാട്ടാനകളായി ഉപയോഗിക്കുന്നതില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.