‘കറുത്ത വസ്ത്രം എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നത്; ഇനി കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചുവരും’; ദേശീയ വനിത കമീഷൻ

‘കറുത്ത വസ്ത്രം എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നത്; ഇനി കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചുവരും’; ദേശീയ വനിത കമീഷൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കറുത്ത വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നതെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും കറുപ്പ് നിറം എങ്ങനെയാണ് ഇത്ര വിരുദ്ധമായതെന്നും രേഖാ ശര്‍മ്മ ചോദിച്ചു.

അടുത്ത തവണ കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചു വരും. സ്ത്രീകള്‍ക്കെതിരായ പൊലീസ് അതിക്രമം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതകളെ പുരുഷ പൊലീസുകാര്‍ മര്‍ദിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചാണ് അധ്യക്ഷ ഇക്കാര്യം ഉന്നയിച്ചത്. പൊലീസോ സംസ്ഥാന സര്‍ക്കാരോ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതാണ് ഈ പ്രവണത കൂടുവന്‍ കാരണമകുമെന്നും രേഖാ ശര്‍മ കൂട്ടിചേര്‍ത്തു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും രേഖാ ശര്‍മ ചോദിച്ചു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് രേഖ ശര്‍മ്മ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഗാര്‍ഹിക കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വരികയാണ്. വയനാട് പോലെ ആദിവാസി സമൂഹങ്ങള്‍ ഏറെയുള്ള ജില്ലകളിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നത്. കേരളത്തില്‍ നിന്നും വിദേശത്തേക്ക് പോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടിയതായും രേഖാ ശര്‍മ പറഞ്ഞു.