play-sharp-fill
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച്‌ മരിച്ച സംഭവം; ആല്‍വിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് പോലീസ് സ്ഥിരീകരണം; വാഹനത്തിന് ഇൻഷുറൻസില്ല;  ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച്‌ മരിച്ച സംഭവം; ആല്‍വിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് പോലീസ് സ്ഥിരീകരണം; വാഹനത്തിന് ഇൻഷുറൻസില്ല; ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ആല്‍വിനെ ഇടിച്ചത് ബെൻസ് കാറെന്ന് സ്ഥിരീകരിച്ച്‌ പോലീസ്.

ഇടിച്ചത് ഡിഫെൻഡർ കാർ ആണെന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നല്‍കിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്.

റീല്‍സ് എടുത്ത മൊബൈല്‍ ഫോണ്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.