play-sharp-fill
റെഡ് വെല്‍വെറ്റും, ബ്ലാക്ക് ഫോറസ്റ്റും അപകടകാരികള്‍ കേക്കിനുപയോഗിക്കുന്ന ചേരുവകള്‍ ക്യാൻസര്‍ ഉണ്ടാക്കും

റെഡ് വെല്‍വെറ്റും, ബ്ലാക്ക് ഫോറസ്റ്റും അപകടകാരികള്‍ കേക്കിനുപയോഗിക്കുന്ന ചേരുവകള്‍ ക്യാൻസര്‍ ഉണ്ടാക്കും

ബംഗളൂരു : കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് .

നേരത്തെ ഗോബി, കബാബ്, പാനിപ്പൂരി എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ചേരുവകളില്‍ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് അറിയിച്ചിരുന്നു.

കേക്കിന് ഉപയോഗിക്കുന്ന ചേരുവകളില്‍ മായം കലർന്നതാണെന്ന സംശയത്തെ തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കേക്കിന്റെ സാമ്ബിളുകള്‍ ശേഖരിച്ചു. കേക്കുകളുടെ 12 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ കാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി. പ്രത്യേകിച്ച്‌ റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകളില്‍ കൂടുതല്‍ നിറങ്ങള്‍ ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ട് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 സാമ്ബിളുകളില്‍ അലൂന റെഡ്, സണ്‍സെറ്റ് യെല്ലോ, പൊനുസിയ 4ആർ, കോർമിയോസീൻ എന്നിവ കണ്ടെത്തി. ഈ കൃത്രിമ നിറങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അതിനാല്‍, ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ക്ക് നിറം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ബംഗളൂരു ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാനിപൂരിയുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തി. പരിശോധനയില്‍ പാനിപ്പൂരി തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളില്‍ അർബുദമുണ്ടാക്കുന്ന ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ പാനിപൂരിയില്‍ ഉപയോഗിക്കുന്ന ചില പദാർത്ഥങ്ങള്‍ ഉടൻ നിരോധിക്കാനാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിന്റെ തീരുമാനം.

വിവിധ ഭാഗങ്ങളില്‍ നിന്ന് 243 സാമ്ബിളുകള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. 41 സാമ്ബിളുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. 18 സാമ്ബിളുകള്‍ ഗുണനിലവാരമില്ലാത്തവയാണ് . 5 വർഷം പാനിപ്പൂരി കഴിച്ചാല്‍ പോലും അത് അള്‍സറിനും ക്യാൻസറിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.