play-sharp-fill
വീണ്ടും രക്ഷയില്ലാതെ ആർസിബി ; ലക്നൗവിനോട് പരാജയപെട്ടത് 28 റൺസിന്

വീണ്ടും രക്ഷയില്ലാതെ ആർസിബി ; ലക്നൗവിനോട് പരാജയപെട്ടത് 28 റൺസിന്

ബെംഗളൂരു : ഐപിഎല്ലിൽ ആർ സി ബി യുടെ കഷ്ടകാലം കഴിയുന്നില്ല.ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുമ്പിലും ജയിക്കാനാവാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ആർ സി ബിക്ക്.

ലക്നൗ സൂപ്പർ ജയന്റസിന്റെ വിക്കറ്റ് കീപ്പർ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ ഉജ്വല ബാറ്റിംഗ് പ്രകടനത്തിനു മുമ്പിൽ ആർ സി ബി നിലംപരിശാകുകയായിരുന്നു.56 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സും സഹിതം 81 റൺസ് ആണ് ഡികോക്ക്  അടിച്ചുകൂട്ടിയത്.

രണ്ടാം ബാറ്റിംഗിൽ 152 പിന്തുടർന്ന് ഇറങ്ങിയ ആർസിബിക്കായി ആർക്കും തന്നെ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല.ഇമ്പാക്ട് പ്ലെയർ ആയി ഇറങ്ങി 13 പന്തിൽ 33 റൺസ് നേടിയ ലൊംറോർ ന്റെ ബാറ്റിംഗ് മാത്രമാണ് ഭേദപ്പെട്ടതായി തോന്നിയത്.ആർസിബി 151 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലോറിൽ മൂന്ന് നേടിയ മായംഗ് യാഥവാണ്  ആർസിബിയുടെ മധ്യനിരയെ തകർത്തത്.വെടിക്കെട്ട് ത്രയമായ കോഹിലി മാക്സ്വെൽ ഡ്യൂപ്ലസിസ് എന്നിവർ നാമാവശേഷം ആയി.നാലു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ആർസിബി ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്.