play-sharp-fill
ആരതി ഉഴിഞ്ഞ് ,  മാല ചാര്‍ത്തി ,കളഭം തൊടീച്ചു  ശേഷം ഐശ്വര്യമായി ആദ്യ യാത്ര ;നൂറു കോടിയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ വാഹന പൂജ നടത്തി  രവി പിള്ള

ആരതി ഉഴിഞ്ഞ് , മാല ചാര്‍ത്തി ,കളഭം തൊടീച്ചു ശേഷം ഐശ്വര്യമായി ആദ്യ യാത്ര ;നൂറു കോടിയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ വാഹന പൂജ നടത്തി രവി പിള്ള

സ്വന്തം ലേഖിക

തൃശൂർ :ഗുരുവായൂരപ്പന് മുന്നിൽ നടക്കുന്ന വാഹനപൂജകള്‍ക്ക് കൈയും കണക്കുമില്ല. എല്ലാ വിധത്തിലുള്ള വാഹനങ്ങളും ക്ഷേത്രനടയിലെത്തി പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങുന്നതാണ് രീതി.


എന്നാല്‍ വ്യാഴാഴ്ച തീര്‍ത്തും വ്യത്യസ്തമായൊരു വാഹനപൂജ നടന്നു . ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. ബി രവി പിള്ളയുടെ ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കര്‍മങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുൻപിൽ നിലവിളക്കുകള്‍ കൊളുത്തി, നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും, മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ ശേഷം മാല ചാര്‍ത്തി കളഭം തൊടീച്ചാണ് കോപ്ടറിനെ യാത്രയാക്കിയത്.

രവി പിള്ള, മകന്‍ ഗണേഷ് പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി.ജി കുമാര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.