play-sharp-fill
റവന്യൂ ജില്ല സ്കൂൾ ഒളിമ്പിക്സ് ഖൊ-ഖൊ : കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് കായിക താരങ്ങളുടെ മികവിൽ കോട്ടയം വെസ്റ്റ് സബ് ജില്ലക്ക് മികച്ച വിജയം

റവന്യൂ ജില്ല സ്കൂൾ ഒളിമ്പിക്സ് ഖൊ-ഖൊ : കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് കായിക താരങ്ങളുടെ മികവിൽ കോട്ടയം വെസ്റ്റ് സബ് ജില്ലക്ക് മികച്ച വിജയം

കോട്ടയം :സി.എം.എസ് സ്കൂളിൽ വച്ച് നടന്ന കോട്ടയം റവന്യൂ ജില്ല സ്കൂൾ ഒളിമ്പിക്സ് ഖൊ-ഖൊ സബ് ജൂനിയർ വിഭാഗത്തിൽ കോട്ടയം വെസ്റ്റ് സബ് ജില്ലക്ക് രണ്ടാം സ്ഥാനം. ക്വാർട്ടർ

ഫൈനലിൽ കുറവലങ്ങാട് സബ് ജില്ലയെയും സെമി ഫൈനലിൽ ചങ്ങനാശ്ശേരി സബ് ജില്ലയെയും പരാജയപ്പെടുത്തിയാണ് കോട്ടയം വെസ്റ്റ് സബ് ജില്ല ഫൈനലിൽ കടന്നത്. വൈക്കം

സബ് ജില്ലയുമായുള്ള വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സബ് ജില്ലയ്ക്ക് വേണ്ടി ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലുമുള്ള ടീമുകളിൽ മുഴുവൻ കുട്ടികളും കുമരകം

എസ്.കെ.എം.എച്ച്.എസ്.എസ് ലെ കായിക താരങ്ങളാണ് മത്സരിച്ചത്. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 5 പേർക്കും, പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നും ജൂനിയർ

ആൺകുട്ടികളുട വിഭാഗത്തിൽ 2 പേർക്കും കോട്ടയം ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടി. സബ് ജൂനിയർ മത്സരം 16, 17 തീയതികളിൽ തിരുവനന്തപുരത്തും ജൂനിയർ വിഭാഗം ഒളിമ്പിക്സ്

മാതൃകയിൽ എറണാകുളത്ത് നവംബർ 4 മുതൽ 11 വരെ നടക്കുന്ന സ്കൂൾ ഗെയിംസിലും നടക്കും.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, വിജയം കൈവരിക്കുകയും സെലക്ഷൻ

ലഭിക്കുകയും ചെയ്ത എല്ലാ കുട്ടികൾക്കും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദനങ്ങൾ അറിയിച്ചു.