സെപ്റ്റംബറിലെ റേഷൻ നാളെ മുതൽ: വെള്ള. നീല കാർഡുകൾക്ക് അധിക വിഹിതമായി 10 കിലോ അരി
തിരുവനന്തപുരം: ഓണക്കാലമായതിനാൽ ഈ മാസം വെള്ള,നീല റേഷൻ കാർഡ് ഉടമകൾ
ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിര ക്കിൽ ലഭിക്കും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധരണ വിഹിതമായി നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോ യ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
ക്ഷേമസ്‌ഥാപനങ്ങളിലെ അംഗ ങ്ങൾക്കുള്ള ബ്രൗൺ കാർഡു
കൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 2 കിലോഗ്രാം അരി നൽകും മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല.
പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്നു റേഷൻ കടകൾക്ക് അവ ധിയായതിനാൽ സെപ്റ്റംബർ മാസത്തെ വിതരണം നാളെ ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിവിഹിതം സംബന്ധിച്ചു ഭക്ഷ്യപൊതുവിതരണ അറിയിപ്പ് പുറത്തിറക്കിയെങ്കിലും റേഷൻ സാധനങ്ങൾ മിക്ക കടകളിലും എത്തിയിട്ടില്ല.
മൂന്നാം വാരത്തിലാണ് ഓണ മെന്നതിനാൽ നിലവിലെ സ്‌റ്റോ ക്ക് ക്രമീകരിക്കാതെ വിതരണം എളുപ്പമാകില്ല. കഴിഞ്ഞ മാസം ഓരോ ഇനം അരിയും നിശ്ചിത അളവിൽ ഓരോ കാർഡ് ഉടമ യ്ക്കും കൊടുക്കണമെന്ന കോംബോ വിതരണരീതിയായിരുന്നു.
ഓണം പ്രമാണിച്ച് ഇത് ഒഴിവാ ക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കിറ്റ് വിതരണത്തിലെയും വേതനത്തിലെയും കുടിശികയും മറ്റും സംബന്ധിച്ചു റേഷൻ വ്യാ പാരികളുടെ പ്രതിഷേധം തണു പ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ നാളെ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചു. വ്യാപാരികൾക്കുള്ള വേതന ത്തിൽ ജൂലൈ, ഓഗസ്റ്റ‌് മാസ ങ്ങളിലേതു കുടിശികയാണ്.