റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം: അരിക്ഷാമം രൂക്ഷം: ഈയാഴ്ച കഴിഞ്ഞാൽ റേഷൻ കട കാലി: 27 മുതൽ റേഷൻ വ്യാപാരികളും സമരത്തിൽ: അന്നം മുട്ടുന്നത് പാവങ്ങൾക്ക്
കോട്ടയം: റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാരുടെ പണിമുടക്ക് തുടരുന്നതോടെ പല റേഷൻ കടകളിലും സാധനങ്ങൾക്കു ക്ഷാമം . ഈയാഴ്ച കൂടി നല്കാനുള്ള റേഷൻ സാധനങ്ങൾ ചിലയിടത്ത് സ്റ്റോക്കുണ്ട്. അതു കൂടി തീർന്നാൽ കട അടച്ചിടേണ്ടിവരും. ഡിസംബർ മാസം വിറ്റതിന്റെ ബാക്കി വന്ന അരിയും മറ്റുമാണ് ഇപ്പോൾ കടകളിൽ ഇരിക്കുന്നത്. ജനുവരിയിൽ റേഷൻ സാധനങ്ങൾ ഒന്നും കടകളിൽ വിതരണം ചെയ്തില്ല.
പൂർണ വിഹിതം നൽകാനുള്ള അരിയും ഗോതമ്പും ആട്ടയും പുഴുക്കലരി, മട്ട അരി എന്നിങ്ങനെ 3 തരം വിവിധ അളവിലാണ് ഓരോ കാർഡ് ഉടമയ്ക്കും നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം. ഇതിനു സാധനങ്ങൾ തികയാത്ത സ്‌ഥിതിയാണ് പല ജില്ലകളിലും .
വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമായേക്കും. സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ ‘വാതിൽപ്പടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ട്രേ ഴ്സ് അസോസിയേഷൻ (എൻ എഫ്.എസ്എ) ജനുവരി ഒന്നു മുതലാണു പണിമുടക്ക് ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ മുതലുള്ള ബിൽ തുക കുടിശികയായതോ ടെയാണ് സമരം തുടങ്ങിയത്. റേഷൻ വ്യാപാരികളുടെ 4 സം ഘടനകൾ ഉൾപ്പെടുന്ന റേഷൻ കോഓർഡിനേഷൻ സംയുക്‌ത സമിതി 27 മുതൽ അനിശ്ചിത കാല സമരത്തിലക്ക് നീങ്ങുകയാണ്. വേതന പാക്കേജ് പരിഷ്ക രിക്കുക, കേന്ദ്ര സർക്കാരിൻ്റെ ഡയറക്‌ട് പേയ്‌മെന്റ് സംവിധാ നം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്.