play-sharp-fill
മാർച്ച് 7- ന് റേഷൻ കടകൾ അടച്ചിട്ട് കളക്ടറേറ്റ് മാർച്ച്:

മാർച്ച് 7- ന് റേഷൻ കടകൾ അടച്ചിട്ട് കളക്ടറേറ്റ് മാർച്ച്:

സ്വന്തം ലേഖകൻ
കോട്ടയം: റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 7-നു ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് കളക്ടറേറ്റ് പടിക്കലേക്കു പ്രകടനവും ധർണ്ണയും നടത്തും.

ആറു വർഷമായി തുടരുന്ന വേതന പാക്കേജ് പുതുക്കി നിശ്ചയിക്കുക, കാർഡുടമകൾക്ക് കൂടുതൽ ഭക്ഷ്യ ധാന്യം അനുവദിക്കുക, ഭാരത് അരിയുടെ വിതരണം റേഷൻ കടകൾ വഴി നടത്തുക, ജനസംഖ്യ വർധനവിന് ആനുപാതികമായി കേരളത്തിന് കൂടുതൽ റേഷൻ അനുവദിക്കുക, റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന KTPDS ആക്ടിലെ വ്യവസ്ഥകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടയടപ്പ്.
7-നു രാവിലെ പത്തുമണിക്ക് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് കളക്ടറേറ്റ് പടിക്കൽ നടക്കുന്ന ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്‌ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും റേഷൻ സംഘടനാ നേതാക്കളും സംസാരിക്കും.

പ്രകടനവും ധർണ്ണയും വിജയിപ്പിക്കുന്നതിന് വേണ്ടി ജില്ലാ ചെയർമാൻ ബാബു ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവ്യർ ജെയിംസ്, കെ കെ ശിശുപാലൻ, വി ജോസഫ്, ജെയിംസ് വാഴക്കാല, കെ കെ ഗിരീഷ്, കെ എസ് സന്തോഷ്‌കുമാർ, ജിമ്മി തോമസ്, ലിയാഖത് ഉസ്മാൻ, സാബു ബി നായർ, ജോർജുകുട്ടി വൈക്കം, ആർ രമേശ് കുമാർ, ബെന്നി പാല തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group