കൊള്ളക്കാർ പാളയത്തിൽ തന്നെ ; റേഷൻ കടക്കാരെ പഴിക്കുന്നത് നിർത്താം ; തട്ടിപ്പുകാർ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ; കരിഞ്ചന്തയിയേക്ക് പ്രതിമാസം കടത്തിയത് 10 കോടി രൂപയുടെ ഭക്ഷ്യധാന്യം;  കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചാലും നടപടി വേണ്ടെന്ന് സെക്രട്ടേറിയേറ്റിൽ നിന്നും നിർദേശം

കൊള്ളക്കാർ പാളയത്തിൽ തന്നെ ; റേഷൻ കടക്കാരെ പഴിക്കുന്നത് നിർത്താം ; തട്ടിപ്പുകാർ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ; കരിഞ്ചന്തയിയേക്ക് പ്രതിമാസം കടത്തിയത് 10 കോടി രൂപയുടെ ഭക്ഷ്യധാന്യം;  കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചാലും നടപടി വേണ്ടെന്ന് സെക്രട്ടേറിയേറ്റിൽ നിന്നും നിർദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംസ്ഥാനത്തു പ്രതിമാസം 10 കോടി രൂപയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കരിഞ്ചന്തയിലെത്തിക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. തട്ടിപ്പുകാരായ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നത് ഭരണപക്ഷത്തുള്ളവർ തന്നെയാണ്. കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചാലും നടപടി വേണ്ടെന്ന് സെക്രട്ടേറിയേറ്റിലെ പൊതുവിതരണ വകുപ്പ് ഓഫീസിൽ നിന്ന്‌നിർദ്ദേശം ലഭിക്കാറുണ്ട്. നഷ്ട്ടപ്പെട്ട സാധനങ്ങളുടെ വിപണിവില കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാൻ നടപടി ഇല്ലെന്നും വിജിലെൻസ് കണ്ടെത്തൽ.

 

 

കരിഞ്ചന്ത തടയാത്തതിനാൽ കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുമ്പോഴും തട്ടിപ്പ് തുടരുകയാണ്. കരിഞ്ചന്തയുടെ ഉത്തരവാദിത്വം റേഷൻ വ്യാപാരികളുടെ തലയിൽ കെട്ടിവെച്ചാണ് ഉദോഗസ്ഥർ രക്ഷപ്പെടുന്നത്. വെറും പേരിനുമാത്രമാണ് വാതിൽപ്പടി വിതരണത്തിൽവരെ വെട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ. പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ ഇതിന്റെ പത്തിരട്ടി ഭക്ഷ്യധാന്യം കരിഞ്ചന്തയിലെത്തിയെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ മൂന്നര വർഷത്തിനിടെ, സംസ്ഥാനത്തെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് റേഷൻ ധാന്യങ്ങൾ കടയിലെത്തിയതുമായി ബന്ധപ്പെട്ട് 100 ഉദോഗസ്ഥർക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. ഇതിൽ 95% സംരoഭങ്ങളിലും നടപടി സ്ഥലം മാറ്റത്തിന്റെ സസ്‌പെൻഷനിലോ ഒതുങ്ങുകയാണ് പതിവ്. കരിഞ്ചന്തയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച ഉദ്യോഗസ്ഥർ രാഷ്ട്രീയപിൻബലത്തോടെ മാസങ്ങൾക്കുള്ളിൽ തിരികെ ജോലിയിൽ കയറുകയും ചെയ്യും.

 

തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിന്റെ ഫീസായി വകുപ്പിലെ ഒരു ഉന്നതനും ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. മൂന്നുവർഷത്തിനിടെ സ്‌കൂളുകൾക്കും റേഷൻ കടകളിലൂടെ സാധാരണക്കാർക്കും വിതരണം ചെയ്യേണ്ട 3.24 ലക്ഷം കിലോഗ്രാം അരിയാണ് ഗോഡൗണുകളിൽ നിന്ന് കരിഞ്ചന്തയിലെത്തിയത്. ഇത് ഔദ്യോഗിക കണക്കാണ്.

 

കഴിഞ്ഞ മാസം കൊട്ടാരക്കര സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നുമാത്രം 10 ലോഡ് ഭക്ഷ്യധാന്യം കാണാതായിരുന്നു. കരുതൽ ശേഖരത്തിന്റെ വിവരം അന്വേഷിച്ചെങ്കിലും ഗോഡൗൺ മാനേജർ നൽകിയില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ട്് . കാണാതായ റേഷന്റെ വിപണി വില ഏകദേശം 38.32 ലക്ഷം രൂപയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് വിപണിവില ഈടാക്കുന്നതിനുപകരം വകുപ്പുതല നടപടിക്ക് മാത്രമാണ് നീക്കം.