play-sharp-fill
ജൂലൈ 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും ; സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകൾ

ജൂലൈ 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും ; സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകൾ

കോട്ടയം :  സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചുകൊണ്ട് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച്‌ റേഷൻ കട ഉടമകളുടെ സംഘടന.

ജൂലൈ എട്ട്, ഒമ്ബത് തീയതികളിലാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടാനാണ് തീരുമാനം.


സർക്കാർ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക. 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് റേഷൻ കടകളുടെ സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group