video
play-sharp-fill
റേഷന്‍കടകള്‍ കാലിയാകുന്നു; ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറി കരാറുകാര്‍ കൂട്ടത്തോടെ സമരത്തിൽ 

റേഷന്‍കടകള്‍ കാലിയാകുന്നു; ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറി കരാറുകാര്‍ കൂട്ടത്തോടെ സമരത്തിൽ 

കൊല്ലം: മാസം പകുതിയായിട്ടും ഭക്ഷ്യധാന്യങ്ങളെത്താതെ റേഷന്‍കടകള്‍ കാലിയാകുന്നു സാഹചര്യത്തിൽ സെപ്തംബറിലെ 50 ശതമാനം തുക സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പണം കൂടി കിട്ടാതെ വിതരണം ആരംഭിക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍.

 

എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറി കരാറുകാര്‍ കൂട്ടത്തോടെ സമരത്തിലാണ്.ഇവര്‍ക്ക് സെപ്തംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുക പൂര്‍ണമായും കിട്ടാനുണ്ടായിരുന്നു.

 

സമരം ഒത്തുതീര്‍പ്പാക്കാനായി കഴിഞ്ഞ ദിവസം സെപ്തംബറിലെ 50 ശതമാനം തുക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കരാറുകാര്‍ തയ്യാറല്ല. കൂലി നല്‍കാത്തതിനാല്‍ ഡ്രൈവര്‍മാര്‍ ലോറി ഓടിക്കാന്‍ തയ്യാറാകുന്നില്ലെന്നും കരാറുകാര്‍ പറയുന്നു. സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.കൂലിയില്ലാതെ വളയം പിടിക്കില്ല.കഴിഞ്ഞമാസം എഫ്.സി.ഐയില്‍ നിന്ന് എത്തിച്ച ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളില്‍ നിറഞ്ഞു. ഇവ റേഷന്‍കടകള്‍ക്ക് വിതരണം ചെയ്താലേ എഫ്.സി.ഐയില്‍ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യം സംഭരിക്കാനാകൂ.

 

 

എല്ലാമാസവും അഞ്ചോടെ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്കും 15 ഓടെ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും ഭക്ഷ്യധാന്യ നീക്കം ആരംഭിക്കുന്നത്.ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് കൂടിയേ റേഷന്‍ കടകളിലുള്ളു. കരാറുകാരുമായി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.