play-sharp-fill
അരിവാങ്ങാനെത്തുവർക്ക് മുട്ട നൽകി താറാവ് തീറ്റയായി അരി വാങ്ങി; ആലപ്പുഴ ഹരിപ്പാട് ബാർട്ടർ സിസ്റ്റത്തിൽ കുടുങ്ങി താറാവ് കൃഷിക്കാരനായ ഗോഡൗണുടമ; സ്വകാര്യ വ്യക്തിയുടെ ​ഗോഡൗണിൽ നിന്ന്  സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത് 1,400 കിലോ റേഷനരി

അരിവാങ്ങാനെത്തുവർക്ക് മുട്ട നൽകി താറാവ് തീറ്റയായി അരി വാങ്ങി; ആലപ്പുഴ ഹരിപ്പാട് ബാർട്ടർ സിസ്റ്റത്തിൽ കുടുങ്ങി താറാവ് കൃഷിക്കാരനായ ഗോഡൗണുടമ; സ്വകാര്യ വ്യക്തിയുടെ ​ഗോഡൗണിൽ നിന്ന് സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത് 1,400 കിലോ റേഷനരി

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് 1,400 കിലോ അരി റേഷനരി പിടികൂടി. പിടികൂടിയ അരി ഹരിപ്പാടുള്ള റേഷൻ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. താറാവുതീറ്റയ്ക്കായി കൊണ്ടുവന്ന റേഷനരി പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു.

അരിവാങ്ങാനെത്തുവർക്ക് മുട്ട നൽകി താറാവ് തീറ്റയായി അരി വാങ്ങുകയാണ് താറാവ് കൃഷിക്കാരനായ ഗോഡൗണുടമ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. രാവിലെ ഏഴുമണിക്കാണ് അരി തിരിമറി നടത്തുന്നതെന്നും അധികൃതർ വ്യകത്മാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ തിരിമറി നടത്തിയ ആളുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ആരോപണമുണ്ട്. റേഷനരി തിരിമറി നടത്തുന്നവരെ പിടികൂടാതെ വാങ്ങുന്നവർക്കെതിരെ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം വിമർശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ റേഷനരിക്കടത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനുള്ള ശ്രമമുണ്ടായിട്ടില്ല.

സിവിൽ സപ്ലൈസിൻ്റെ പരിശോധനകൾ തിരിമറിക്കാരുമായുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം ക്രമക്കേടുകൾ നടത്തുന്നവരിൽ നിന്ന് ചെറിയ പിഴ മാത്രമാണ് ഈടാക്കുന്നത്. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കുകയാണെന്നാണ് ആരോപണം. പൊലീസ് നടപടികൾ വരുമ്പോൾ മാത്രം സിവിൽ സപ്ലൈസ് പരിശോധനടത്താറാണ് പതിവെന്നാണ് പറയുന്നത്.