play-sharp-fill
തിരുവനന്തപുരത്ത് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പിടിച്ചു;തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് നൽകുന്ന അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്തി ബ്രാൻഡഡ് അരിയാക്കുന്നതെന്നാണ്   പോലീസ് സംശയിക്കുന്നത്

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പൊലീസ് പിടികൂടി. തമിഴ്നാട്- കേരള അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടണ്‍ അരിയാണ് പാറശാല പൊലീസ് പിടികൂടിയത്. രണ്ടു വാഹനങ്ങളിലായി അരി കടത്തിയ രണ്ടു പ്രതികളെയും പൊലീസ് പിടികൂടി.

കൊല്ലംങ്കോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് നൽകുന്ന അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്തി ബ്രാൻഡഡ് അരിയാക്കുന്നതെന്നാണ് പൊലീസിൻെറ സംശയം. ഇത് കേരളത്തിൽ നിന്നും കടത്തിയ അരിയാണോയെന്ന് വ്യക്തമാകണമെങ്കിൽ സപ്ലൈ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group