play-sharp-fill
റേഷൻ മസ്റ്ററിംഗ് – വിരൽ പതിയാത്തവർക്കായി ഐറിസ് സ്കാനർ മസ്റ്ററിംഗ് സംവിധാനം നാളെ കോട്ടയത്ത്

റേഷൻ മസ്റ്ററിംഗ് – വിരൽ പതിയാത്തവർക്കായി ഐറിസ് സ്കാനർ മസ്റ്ററിംഗ് സംവിധാനം നാളെ കോട്ടയത്ത്

കോട്ടയം : കോട്ടയം താലൂക്കക്കിലെ എ എവ. പി എ എച്ച് എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇപോസ് മെഷീനിൽ വിരൽ പതിയാത്തതുമൂലം ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് കോട്ടയം താലൂക്ക് സപ്ലൈ ആഫീസ് സ്ഥിതിചെയ്യുന്ന തിരുനക്കരയിലെ മാവേലി ടവറിൽ വച്ച് 23/10/2024 ബുധൻ രാവിലെ 9.30 മുതൽ 5 വരെ മസ്റ്ററിംഗ് നടത്തുന്നതാണ്.

24/10/2024 മുതൽ 26/10/2024 വരെ ചുവടെ ചേർക്കുന്ന ഷെഡ്യൂൾ പ്രകാരം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ക്യാമ്പുകൾ നടത്തുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24/10/2024-

1. മണർകാട് പഞ്ചായത്ത് ഐ എം എ ഹാൾ കാവുംപടി

2. അതിരമ്പുഴ പഞ്ചായത്ത്-അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയം

25/10/2024

1.പാമ്പാടി പഞ്ചായത്ത് -പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പാമ്പാടി

2.അയർക്കുന്നം പഞ്ചായത്ത് -പഞ്ചായത്ത് ഹാൾ അയർക്കുന്നം

26/10/2024

1.അയ്മനം പഞ്ചായത്ത് – പഞ്ചായത്ത് ഹാൾ അയ്മനം

2.പനച്ചിക്കാട് പഞ്ചായത്ത്-കുഴിമറ്റം ഗവ.എൽ പി.എസ് പരുത്തുംപാറ

മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടു വരേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.