play-sharp-fill
റേഷൻ മണ്ണെണ്ണ പഴയ വിലയ്ക്ക്  വിതരണം ചെയ്യാൻ റേഷനിംഗ് കൺട്രോളർ ഉത്തരവിറക്കി;മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയിൽ മണ്ണെണ്ണ ലഭിക്കും

റേഷൻ മണ്ണെണ്ണ പഴയ വിലയ്ക്ക് വിതരണം ചെയ്യാൻ റേഷനിംഗ് കൺട്രോളർ ഉത്തരവിറക്കി;മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയിൽ മണ്ണെണ്ണ ലഭിക്കും


സ്വന്തം ലേഖിക

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയിൽ മണ്ണെണ്ണ ലഭിക്കും. പഴയ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ റേഷനിംഗ് കൺട്രോളർ ഉത്തരവിറക്കി. ലിറ്ററിന് പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ മണ്ണെണ്ണ ലഭിക്കും. അതിന് ശേഷം വില 81 രൂപയാകും.


കഴിഞ്ഞ സാമ്പത്തികവർഷത്തിലെ അവസാനപാദ വിഹിതം ഇതുവരെ വാങ്ങാത്ത എഎവൈ കാർഡുകാർക്കാണ് ഈ ഇളവ് ബാധകമാകുക. എന്നാൽ മിക്ക റേഷൻ കടകളിലും മണ്ണെണ്ണ സ്റ്റോക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണെണ്ണയുടെ വില ലിറ്ററിന് 81 രൂപയാക്കിയതോടെ ഇത്രയും ഉയർന്ന വിലക്ക് മണ്ണണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ. മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് തീരമേഖലയിൽ അടക്കം സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകും. ഈ വർഷം ജനുവരി മുതൽ മാർച്ച് ലീറ്ററിന് 53 രൂപയ്ക്കായിരുന്നു റേഷൻ മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഫെബ്രുവരിയിൽ ലീറ്ററിന് 6 രൂപ വർധിച്ചിരുന്നെങ്കിലും കേരളത്തിൽ വില കൂടിയിരുന്നില്ല.