play-sharp-fill
പതിനാറുകാരിയെ വായ മൂടിക്കെട്ടി രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചു; രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

പതിനാറുകാരിയെ വായ മൂടിക്കെട്ടി രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചു; രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാറുകാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

2014 ഫെബ്രുവരി 26 ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയാൽ ചികിൽസയ്ക്ക് വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനിൽ അൽഫോൺസി (32)നാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകണം.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.