പന്ത്രണ്ട് വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പീഡിപ്പിച്ചു;മദ്രസ്സാ അധ്യാപകനും സീനിയർ വിദ്യാർഥിയും പോക്സോ കേസിൽ അറസ്റ്റിൽ
സ്വന്തം ലേഖിക
കണ്ണൂർ :പാനൂരിൽ പോക്സോ കേസിൽ അധ്യാപകനും സീനിയർ വിദ്യാർഥിയും അറസ്റ്റിൽ. മട്ടന്നൂർ ചാവശ്ശേരി അബ്ദുൽ റഷീദ്, വിദ്യാർഥി കാസർകോട് ഉപ്പളയിൽ ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.
12 വയസ്സിന് താഴെയുള്ള മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാല് കേസുകളാണ് ഇവർക്കെതിരെ എടുത്തത്. റഷീദിനെ തലശ്ശേരിയിൽനിന്നും ബിലാലിനെ കൊയിലാണ്ടിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി രക്ഷിതാക്കൾ അന്വേഷണം നടത്തിയപ്പോഴാണ് പീഡനം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0