video
play-sharp-fill
പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ആറം​ഗ സംഘം പൊലീസ് പിടിയിൽ;  സെക്‌സ് റാക്കറ്റെന്നും സൂചന

പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ആറം​ഗ സംഘം പൊലീസ് പിടിയിൽ; സെക്‌സ് റാക്കറ്റെന്നും സൂചന

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്: പതിനാല് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സെക്‌സ് റാക്കറ്റ് പൊലീസിന്റെ പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുബിദ് (34), രവി (27), രാമ് കിലാവന്‍ ഗുപ്‌ത (29), സണ്ണി (33), പൂജ(27), ബിമലേഷ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. ഏപ്രിൽ 23നാണ് 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് അജ്ഞാത നമ്പരിൽ നിന്ന് സഹോദരനെ വിളിച്ചിരുന്നു. ഈ തുമ്പുപയോ​ഗിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരയിലെ ഹോട്ടലിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസിലാക്കുകയും അവിടെ താഴത്തെ നിലയിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു.

ആറംഗ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പത്തു മണിക്കൂറിനുള്ളിൽ മഥുരയിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

അറസ്റ്റ്ചെയ്യപ്പെട്ട ജുബിദും രവിയും ചേര്‍ന്ന് ആ ഹോട്ടല്‍ വാടകയ്‌ക്ക് എടുത്ത് നടത്തിവരുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സെക്‌സ് റാക്കറ്റിലെ മറ്റംഗങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.