play-sharp-fill
വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ

വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ കന്നഡ നടനും നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ. യുവതി നൽകിയ പീഡന പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയിൽ പറയുന്നു. ‘സ്വയം ക്രഷി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു. രണ്ട് വർഷം മുമ്പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നൽകി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നൽകിയത്.

കേസിനസ്പദമായ സംഭവം നടന്നത് 2021ലായിരുന്നു. യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നൽകി മയക്കിയ ശേഷം സംവിധായകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വീരേന്ദ്ര ബാബു പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി പണം തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീരേന്ദ്ര കുമാറിന്റെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതായും കേസ് നൽകിയ യുവതി പരാതിയിൽ വ്യക്തമാക്കുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനും എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീരേന്ദ്ര ബാബു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ചില റിപ്പോർട്ടുകളുണ്ട്. വീരേന്ദ്ര ബാബു ആഭരണങ്ങളും കാറും അപഹരിച്ചുവെന്ന ആരോപണവും മൊഴിയിൽ പരാതിക്കാരി വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചുവെന്നുമാണ് റിപ്പോർട്ട്.

ദൃശ്യങ്ങൾ പകർത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായുമാണ് യുവതി മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും കന്നഡ സിനിമാ രംഗത്തെ കേസ് ഞെട്ടിരിച്ചിരിക്കുകയാണ്.

രണ്ടായിരത്തി പതിനൊന്നിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘സ്വയം ക്രഷി’യിൽ നായകനും വീരേന്ദ്ര ബാബുവാണ്. തിരക്കഥയും വീരേന്ദ്ര ബാബുവാണ് എഴുതിയത്. അംബരീഷ്, തമന്ന, ശോഭരാജ്, ഉമർഷി, സുമൻ, രംഗായന രഘു. ചരൺരാജ് തുടങ്ങിയവരും ‘സ്വയം ക്രഷി’യിൽ വേഷമിട്ടു. ‘വിജയ്’ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ വീരേന്ദ്ര ബാബു അവതരിപ്പിച്ചത്. ‘സ്വയം ക്രഷി’ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാണവും വീരേന്ദ്ര ബാബുവാണ്. എസ് ആർ സുധാകറായിരുന്നു ഛായാഗ്രാഹണം. അഭിമന്യു റോയ് ആയിരുന്നു സംഗീതം.