play-sharp-fill
പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ; എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി മൊബൈല്‍ കോട്ടയത്തിനുള്ള ബസില്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ മോഡലിൽ രക്ഷപ്പെടാന്‍  നടത്തിയ ശ്രമം പൊളിച്ചടുക്കി മുണ്ടക്കയം പൊലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ; എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി മൊബൈല്‍ കോട്ടയത്തിനുള്ള ബസില്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ മോഡലിൽ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പൊളിച്ചടുക്കി മുണ്ടക്കയം പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരുപത്തിമൂന്നുകാരൻ പൊലീസ് പിടിയില്‍. ഇരുമ്പൂന്നിക്കര കോച്ചേരിയില്‍ രാഹുല്‍ രാജാ(23)ണ് അറസ്റ്റിലായത്. ദൃശ്യം സിനിമ മോഡലിൽ കടന്നു കളയാൻ ശ്രമിച്ച യുവാവിനെ മുണ്ടക്കയം പൊലീസ് വിദ​ഗ്ദമായി കുടുക്കി.


ഇളംകാട് സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു രാഹുൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ തിരഞ്ഞ് പൊലീസ് ആദ്യം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മലേഷ്യക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പൊലീസ് കൈക്കലാക്കി.

പ്രതി മണിപ്പുഴയില്‍ ഉണ്ടെന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പൊലീസിന് മനസിലായി. തുടര്‍ന്ന് മണിപ്പുഴയില്‍ പൊലീസ് എത്തിയപ്പോഴേക്കും, ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയ പ്രതി കോട്ടയത്തിനുള്ള ബസില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ സ്റ്റൈലില്‍ പൊലീസിനെ പറ്റിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു സംഘം പൊലീസ് ബസിന് പിന്നാലെയും, മറ്റൊരു സംഘം മഫ്തിയില്‍ മണിപ്പുഴയിലും കാത്തുനിന്നു.

പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഇവിടെ വച്ച്‌ പൊലീസ് പിടികൂടുകയായിരുന്നു.

എസ്എച്ച്ഒ എ. ഷൈന്‍ കുമാര്‍, എസ്‌ ഐ റ്റി.ഡി മനോജ് കുമാര്‍, അനൂപ്, എഎസ്‌ഐമാരായ ജി.രാജേഷ്, സീനിയര്‍ സി.പി.ഒമാരായ ജോഷി, രഞ്ജു സിപിഒ രഞ്ജിത്ത് എസ്.നായര്‍, റോബിന്‍ റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.