Spread the love

പാലക്കാട്: സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്.

video
play-sharp-fill

പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തംഗവും സിപിഎം നേതാവുമായിരുന്ന സി. സുജിത്താണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ സുജിത്ത് ഒളിവില്‍ പോയിരുന്നു.

ശ്രീകൃഷ്ണപുരം സ്വദേശിയായ 23 വയസുകാരിയാണ് സുജിത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതി നല്‍കിയത്. സുജിത്തിന്റെ ചാത്തൻ കുന്നിലെ വീട്ടിലും വിവിധ ഇടങ്ങളിലുംവച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 മാർച്ച്‌ മുതല്‍ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു.

സംഭവത്തില്‍ ഇന്ന് ശ്രീകൃഷ്ണപുരത്ത് ബിജെപി പ്രതിഷേധം ഉള്‍പ്പെടെ നടത്തും.