
ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.
കുഞ്ഞിനെ ആദ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്ന പത്തൊൻപതുകാരിയായ അമ്മ പിന്നീട് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുഞ്ഞിനെ ഏറ്റെടുക്കാനായി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അധികൃതർ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി തന്റെ ആഗ്രഹം അറിയിച്ചത്.
എന്നാല്‍ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിടാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമായ ശിശുവികാസ് ഭവനിലേക്ക് താത്കാലിക സംരക്ഷണത്തിനായി മാറ്റി.
പോലീസിന്റെ റിപ്പോർട്ടും മറ്റ് നിയമനടപടികളും പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്സണ്‍ അഡ്വ. ബി. ഗീത അറിയിച്ചു.







