
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്.
രോഗികളോട് മോശമായി പെരുമാറിയ ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാനും തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ഇപ്പോൾ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ മരണകാരണം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.







