
ന്യൂഡൽഹി: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്. തുടർന്ന് ഇന്നലെ രാത്രിയാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






