play-sharp-fill
പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ; വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയും, ഗര്‍ഭിണിയായ യുവതിയെക്കൊണ്ട്‌ ഗര്‍ഭഛിദ്രം നടത്തിച്ചതായും പരാതി

പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ; വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയും, ഗര്‍ഭിണിയായ യുവതിയെക്കൊണ്ട്‌ ഗര്‍ഭഛിദ്രം നടത്തിച്ചതായും പരാതി

ചെങ്ങന്നൂർ: പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റു ചെയ്തു.

വെണ്മണി കോടുകുളഞ്ഞി കരോട് മേലേടത്തു രതീഷ് ഭവനത്തിൽ രതീഷ് ഹരിക്കുട്ടൻ (24) ആണ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനാണ് കേസ്. യുവതിയെക്കൊണ്ട്‌ ഗര്‍ഭഛിദ്രം നടത്തിച്ചതായും പരാതിയുണ്ട്


വെണ്മണി ഇൻസ്‌പെക്ടർ എ. നസീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ഹരികുമാർ, ശ്രീജ, സി.പി.ഒ മാരായ ഗോപകുമാർ, സതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group