സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചാവക്കാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
എടകഴിയൂര്‍ കാജാ സെന്‍ററില്‍ തിരുത്തിക്കാട് ഷഹീനെയാണ് (21) ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്.സെല്‍വരാജിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചാവക്കാട് സ്വദേശിനിയായ പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി നിരന്തരമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും അത് മോർഫ് ചെയ്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയം ആയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സ്വർണാഭരണം കൈക്കലാക്കുകയും ചെയ്തു.
എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പൊലീസ് ഓഫിസര്‍ ഷൗജിത്ത്, സി.പി.ഒമാരായ എസ്. ശരത്, കെ. ആശിഷ്, പ്രദീപ്, ഷാരോണ്‍, ബിനില്‍, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.