play-sharp-fill
പതിനേഴുകാരിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത് ബംഗളൂരുവിലേക്ക്; ഒരു മാസത്തിനിടെ പല തവണ പീഡിപ്പിച്ചു; യുവാവും അമ്മാവനും അറസ്റ്റിൽ

പതിനേഴുകാരിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത് ബംഗളൂരുവിലേക്ക്; ഒരു മാസത്തിനിടെ പല തവണ പീഡിപ്പിച്ചു; യുവാവും അമ്മാവനും അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും, ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്ത അമ്മാവനും പിടിയില്‍.

തമിഴ്നാട് കുളച്ചല്‍ സ്വദേശി ജിവിമോന്‍ (27), ഇയാളുടെ അമ്മാവന്‍ ജറോള്‍ഡിന്‍ (40) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഇരുപതിന് പുലര്‍ച്ചെ വലിയമല സ്വദേശിനിയായ പതിനേഴുകാരിയെ യുവാവ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോകുകയായിരുന്നു. ബംഗളൂരുവിലേക്കാണ് പോയത്.

ഒരു മാസത്തോളം ഇവിടെ താമസിച്ചു. പലതവണ ലൈംഗിക പീഡനത്തിനിരയാക്കി. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ ഇരുവരെയും കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് എല്ലാ സഹായവും ചെയ്തത് അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.