പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു;  ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിയതോടെ യുവാവ് കുടുങ്ങി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിയതോടെ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ

അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചന്തിരൂർ വെളുത്തുള്ളി ബണ്ടിൽ ആദർശിനെ (24)യാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. പെൺകുട്ടി ​ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഗർഭം അലസിപ്പിക്കുന്നതിനായി പെൺകുട്ടിയും കുടുംബവും ആശുപത്രിയിൽ എത്തിയിരുന്നു. സംശയം തോന്നി ഡോക്ടർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് പെൺകുട്ടി. പീഡനത്തിന് പിന്നാലെ ഇയാൾ വീട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ശൈശവ വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കളുടെ പേരിലും കേസെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നിർദേശപ്രകാരം സി.ഐ. സുബ്രഹ്‌മണ്യൻ, എസ്.ഐ. അനീഷ് കെ. ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.