
തിരുവനന്തപുരം: ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നടന്ന അപകടത്തില്‍ ശിശുക്ഷേമ വകുപ്പിന് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മന്ത്രി ബിന്ദുകൃഷ്ണ.
ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൃത്യമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ, റൈഡുകള്‍ തമ്മില്‍ ആവശ്യമായ അകലമുണ്ടോ എന്നിവയും പാര്‍ക്കിന്റെയും റൈഡുകളുടെയും സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. റൈഡിന്റെ വെല്‍ഡിങ് പൊട്ടി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പതിനഞ്ചോളം പേര്‍ റൈഡില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ അടക്കം അഞ്ചോളം പേര്‍ക്ക് സാരമായ പരിക്കേറ്റു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയോല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ശേഷവും പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.







