
കൊല്ലം: പിണറായി വിജയന്‍റെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്നും ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഷിബു ബേബി ജോണ്‍ കൊല്ലത്ത് പ്രതികരിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലും ഇ.ഡി പ്രവർത്തിക്കുന്നതെങ്കില്‍ ആർ.എസ്.പി ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും ഇതിപ്പോള്‍ എന്ത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പിണറായിക്കും കുടുംബത്തിനും ഒന്നും മറക്കാനില്ലെങ്കില്‍ തന്‍റേടത്തോടെ ഇ.ഡിക്ക് മുന്നില്‍ നില്‍കണമെന്നും അതിന് പകരം സി.പി.എം പ്രവർത്തകർ അഴിഞ്ഞാടുകയാണ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡ് നടത്തിയപ്പോള്‍ കുറ്റം പറയുന്നത് രാഹുല്‍ ഗാന്ധിയെയാണ്. എന്നിട്ടും മോദിയെ കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയെ പറയുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സി.പി.എം തകരാൻ പാടില്ല. സി.പി.എം തകർന്ന് ബി.ജെ.പി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല.
എന്നാല്‍, സി.പി.എമ്മില്‍നിന്ന് താമരയിലേക്ക് പോകാൻ പ്രവർത്തകർ തയാറാകുന്നു. ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സി.പി.എം തങ്ങളുടെ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവർ പാഠം പഠിക്കുന്നില്ലെന്നും ഷിബു പരിഹസിച്ചു.







