play-sharp-fill
പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ; ഇടനിലക്കാരിയായി പ്രവർത്തിച്ച യുവതിയടക്കം രണ്ടുപേർകൂടി പിടിയിൽ; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്  പാണലത്തെ തോട്ടത്തിൽ

പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ; ഇടനിലക്കാരിയായി പ്രവർത്തിച്ച യുവതിയടക്കം രണ്ടുപേർകൂടി പിടിയിൽ; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പാണലത്തെ തോട്ടത്തിൽ

കാസർഗോഡ് : പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ .കാഞ്ഞങ്ങാട് സ്വദേശി ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി സത്താര്‍ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ കാമുകനും, ഇടനിലക്കാരിയും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാനഗര്‍ പൊലീസ് പരിധിയിലാണ് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാത്സംഗത്തില്‍ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു.

യുവതിയുടെ കാമുകൻ മംഗൽപ്പാടി സ്വദേശി മോക്ഷിത്ത്, ഇടനിലക്കാരി കാഞ്ഞങ്ങാട്ടെ ജാസ്‌മിൻ, ഉളിയത്തടുക്ക സ്വദേശി പ്രശാന്ത്, പട്‌ളയിലെ ഷൈനിത്ത്, കാസർഗോഡ് സ്വദേശി ജഷിം എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ എത്തിച്ച് പത്തിലധികം പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group