ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടെ ഷോക്കേറ്റു; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടെ ഷോക്കേറ്റു; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടെ, പശുതൊഴുത്തിലെ സ്വിച്ച്‌ബോര്‍ഡില്‍ നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ചെറുമുറി ഷാലോം നിവാസില്‍ എസ് എസ് ഷിജിനാണ്(23) മരിച്ചത്.

ബുധന്‍ പകല്‍ 1.30 ഓടെയാണ് സംഭവം. പശുതൊഴുത്തില്‍ അച്ഛന്‍ ഷാജിയോടൊപ്പം ജോലി ചെയ്യുകയായിരുന്നു ഷിജിന്‍.ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.

കമ്പ് കൊണ്ട് തട്ടിമാറ്റിയ ശേഷം ഷിജിനെ ഷാജി കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഷാജിക്കും ഷോക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group